നാല് വയസുകാരിക്ക് പീഡനം; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിൽ - ആന്ധ്രപ്രദേശ് വാർത്തകൾ
പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എട്ടും പന്ത്രണ്ടും വയസുള്ള ആൺകുട്ടികളെ പോക്‌സോ നിയമപ്രകാരം കസ്‌റ്റഡിയിലെടുത്തു
![നാല് വയസുകാരിക്ക് പീഡനം; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിൽ 4-year-old girl raped by two minor boys in Andhra](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5747674-502-5747674-1579278408317.jpg)
നാല് വയസുകാരിക്ക് പീഡനം; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്‌റ്റഡിയിൽ
അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ നാല് വയസുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പീഡിപ്പിച്ചു. പെൺകുട്ടി വെള്ളിയാഴ്‌ച വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എട്ടും പന്ത്രണ്ടും വയസുള്ള ആൺകുട്ടികളെ പോക്‌സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു.