പന്നികളുടെ ആക്രമണത്തില്‍ നാലുവയസുകാരന്‍ മരിച്ചു - നാല്‌വയസുകാരന്‍ മരിച്ചു
സായിദാബാദിലെ സിന്‍ജെരനി പ്രദേശത്ത് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവില്‍ അലഞ്ഞു നടക്കുന്ന പന്നികള്‍ ആക്രമിക്കുകയായിരുന്നു.
പന്നികളുടെ ആക്രമണത്തില്‍ നാലുവയസുകാരന്‍ മരിച്ചു
ഹൈദരാബാദ്:പന്നികളുടെ ആക്രമണത്തില്‍ നാല്‌വയസുകാരന്‍ മരിച്ചു. സായിദാബാദിലെ സിന്‍ജെരനി പ്രദേശത്ത് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവില്‍ അലഞ്ഞു നടക്കുന്ന പന്നികള്‍ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്‌ച വൈകീട്ടായിരുന്നു സംഭവം. കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തതായി സായിദാബാദ് പൊലീസ് അറിയിച്ചു. നടപടികള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.