ന്യൂഡല്‍ഹി:അസാദ്‌പൂരില്‍ നാല് വ്യാപാരികള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പച്ചക്കറി മാര്‍ക്കറ്റില്‍ ഉള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 15 ആയി. അസാദ്‌പൂര്‍ മാര്‍ക്ക്റ്റ് സുരക്ഷിതമാണെന്നും ഇവിടെ എല്ലാ സുരക്ഷാ ക്രിമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി സത്യജിത്ത് ജെയിന്‍ നേരത്തെ പറഞ്ഞിരുന്നു.
അസാദ്‌പൂരില്‍ നാല് വ്യാപാരികള്‍ക്ക് കൊവിഡ്-19 - ലോക്ക് ഡൗണ്‍
പച്ചക്കറി മാര്‍ക്കറ്റില്‍ ഉള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 15 ആയി.
അസാദ്‌പൂരില്‍ നാല് വ്യാപാരികള്‍ക്ക് കൊവിഡ്-19
പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കടകളുടെ അടുത്തുള്ള എല്ലാ കടകളും അടച്ചു പൂട്ടി. എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് മാര്‍ക്കറ്റ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.