നക്സൽ ആക്രമണത്തിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു - നക്സൽ ആക്രമണം റാഞ്ചി
പൊലീസ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് എ.എസ്.ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.
![നക്സൽ ആക്രമണത്തിൽ നാല് പൊലീസുകാർ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5150692-227-5150692-1574468237182.jpg)
റാഞ്ചി: ജാർഖണ്ഡിലെ ലതേഹർ ജില്ലയിലുണ്ടായ നക്സൽ ആക്രമണത്തിൽ നാല് പൊലീസുകാർ മരിച്ചു. ചന്ദ്വ പോലീസ് സ്റ്റേഷൻ പരിസരത്ത് പൊലീസ് വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ എ.എസ്.ഐ സക്ര യുറൻവ്, ഹോം ഗാർഡുകളായ ദിനേശ് കുമാർ, സിക്കന്ദർ സിംഗ്, യമുന റാം എന്നിവരാണ് മരിച്ചത്. സർവീസ് റിവോൾവറും മൂന്ന് റൈഫിളുകളും ഉദ്യോഗസ്ഥരിൽ നിന്ന് നക്സലുകൾ കൊള്ളയടിച്ചു. ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിനെ കൂടാതെ സിആർപിഎഫ് ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.