ശ്രീലങ്കയിൽ കുടുങ്ങിയ നാല് തൊഴിലാളികൾ ഒഡീഷയിലേക്ക് മടങ്ങുന്നു - odisha
സ്വദേശത്തേക്ക് നേരത്തെ തിരിച്ചുവരാൻ സഹായിച്ചതിന് ഇടിവി ഭാരതിനോട് തൊഴിലാളികൾ നന്ദി പറഞ്ഞു
ഭുവനേശ്വർ: ശ്രീലങ്കയിൽ കുടുങ്ങിയ നാല് തൊഴിലാളികൾ ഒഡീഷയിലേക്ക് മടങ്ങുന്നു. സ്വദേശത്തേക്ക് നേരത്തെ തിരിച്ചുവരാൻ സഹായിച്ചതിന് ഇടിവി ഭാരതിനോട് അവർ നന്ദി പറഞ്ഞു. ഏഴ് പേർ ഇപ്പോഴും ശ്രീലങ്കയിൽ കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികൾക്കായി താൽകാലിക എക്‌സിറ്റ് വിസകളും വിമാനടിക്കറ്റും ഇന്ത്യൻ എംബസി ക്രമീകരിച്ചു. ദേബ്‌രാജ് നായക്, ആഷിശ് മഹാരാന, പങ്കജ് പ്രധാൻ, കിസാൻ താരയ് എന്നിവരെയാണ് സ്വദേശത്തേക്ക് തിരിച്ചെത്തുന്ന തൊഴിലാളികൾ. 11 തൊഴിലാളികളാണ് ശ്രീലങ്കയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് പോയത്. മേലുദ്യോഗസ്ഥൻ പീഡിപ്പിച്ചതായി ആരോപിച്ച് 11 പേരും വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. 15 മണിക്കൂർ അധികമായി ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്നാണ് അവർ ആരോപിച്ചത്.