യുപിയിലെ ഗൗതം ബുദ്ധ് നഗർ ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് 19 - Gautam Buddh Nagar
ജില്ലയിൽ ഇതുവരെ 336 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്
യുപിയിലെ ഗൌതം ബുദ്ധ് നഗർ ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് 19
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗർ ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 366 ആയി. നാല് വയസുള്ള പെൺകുട്ടിക്കും പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഒമ്പത് പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രോഗ മുക്തരായവരുടെ എണ്ണം 253 ആയി. ജില്ലയിലെ രോഗ മുക്തി നിരക്ക് 69.12 ആണ്. നിലവിൽ 108 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.