കേരളം

kerala

ETV Bharat / bharat

ദന്തേവാഡയില്‍ നാല് നക്‌സലുകള്‍ അറസ്റ്റില്‍ - ദന്തേവാഡയില്‍ നാല് നക്‌സലുകള്‍ അറസ്റ്റില്‍

ഈ മാസം 23 ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നക്‌സലുകളെ പൊലീസ് പിടികൂടിയത്.

ദന്തേവാഡയില്‍ നാല് നക്‌സലുകള്‍ അറസ്റ്റില്‍

By

Published : Sep 16, 2019, 1:51 AM IST

റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ ദന്തേവാഡയില്‍ നിന്ന് നാല് നക്‌സലുകളെ പൊലീസ് പിടികൂടി. മിര്‍ത്തൂര്‍ ഭീം കൊവാസി, ഉര്‍സ മിഥു, അറ്റാമി ശാന്തി,ലാഖ്‌മ പൊഡിയം എന്നിവരാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് പിടിയിലായത്. ഇവരിൽ രണ്ടുപേരെ ഫാർസ്‌പാൽ പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ നിന്നും മറ്റുള്ളവരെ ഗീതം, കറ്റെക്കല്യാണ്‍ എന്നിവിടങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 11 മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും യൂണിഫോമുകളും പിടിച്ചെടുത്തു.
ജില്ലാ റിസർവ് ഗാർഡും നക്‌സൽ വിരുദ്ധ പൊലീസ് യൂണിറ്റായ ദന്തേശ്വരി പോരാളികളും സംയുക്തമായി പട്രോളിങ് നടത്തുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.

ദന്തേവാഡയില്‍ ഈ മാസം 23 നാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അറസ്റ്റിലായ മിര്‍തൂസ് ലോസിന്‍റെ തലക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം നക്‌സല്‍ ആക്രമണത്തില്‍ ബിജെപി എം.എല്‍.എയായ ഭീമ മണ്ഡവി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

ABOUT THE AUTHOR

...view details