ഹൈദരാബാദ്: സംസ്ഥാനത്ത് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കരീംനഗർ ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. നിസാമുദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത മൂന്ന് പേർക്കും, കൊവിഡ് ബാധിതനായ ഇന്തോനേഷ്യക്കാരനുമായി സമ്പർക്കം പുലർത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തെലങ്കാനയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - തെലങ്കാന കൊവിഡ്
നിസാമുദീനിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത മൂന്ന് പേർക്കും, കൊവിഡ് ബാധിതനായ ഇന്തോനേഷ്യക്കാരനുമായി സമ്പർക്കം പുലർത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തെലങ്കാനയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ തെലങ്കാനയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 158 ആയി ഉയർന്നു. ഒമ്പത് പേർ മരിച്ചു. വ്യാഴാഴ്‌ച മാത്രം സംസ്ഥാനത്ത് 27 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 17 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും എല്ലാവരും ജഗ്രത പാലിച്ച് ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്‍റെയും നിർദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.