രാജസ്ഥാനിൽ രണ്ട് റോഡപകടങ്ങളിലായി നാല് പേർ മരിച്ചു - 4 killed in road accident
അപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
രാജസ്ഥാനിൽ രണ്ട് റോഡപകടങ്ങളിലായി നാല് പേർ മരിച്ചു
ജയ്പൂർ:രാജസ്ഥാനിൽ രണ്ട് റോഡപകടങ്ങളിലായി നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. സിറോഹിയിൽ ബസ് ട്രക്കിൽ ഇടിച്ച് രണ്ട് യാത്രക്കാർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയുമായിരുന്നു. രാജസ്ഥാനിലെ സംങ്ക്‌ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ടാമത്തെ അപകടം നടന്നത്. സ്‌കൂട്ടർ യാത്രികരായ രണ്ട് യുവാക്കളെ അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു.