കേരളം

kerala

ETV Bharat / bharat

രാജസ്ഥാനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ മരിച്ചു - latest rajasthan

ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് ഗുജറാത്തിലേക്ക് പോകുകയായിരുന്ന ട്രക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

രാജസ്ഥാനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് നാല്‌ മരണം  latest rajasthan  truck accident
രാജസ്ഥാനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് നാല്‌ മരണം

By

Published : Jan 22, 2020, 5:47 PM IST

ജയ്‌പൂര്‍: രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ രണ്ടു ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഖുദി ഗ്രാമത്തിന് സമീപം ഹരിയാനയിലെ കര്‍ണാലില്‍ നിന്ന് ഗുജറാത്തിലേക്ക് പോകുന്ന ട്രക്ക്‌ എതിര്‍ ദിശയില്‍ നിന്നും വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രെവറും സഹായിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. ജോധ്പൂർ ജില്ലയിലെ ബുദ്ധറാം ജാട്ട്, ഗോവിന്ദ് റാം, ഉത്തർപ്രദേശിലെ അലിഗഡ് നിവാസിയായ രാകേഷ് യാദവ്, ഹരിയാനയിലെ ലോഹാറുവിൽ നിന്നുള്ള മംഗ്തു റാം എന്നിവരാണ് മരിച്ചത്.

തകർന്ന വാഹനങ്ങൾ ദേശീയപാതയിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനരാരംഭിച്ചതായി ഫത്തേപൂർ സർദാർ പൊലീസ് സ്റ്റേഷന്‍ ഹെഡ് കോൺസ്റ്റബിൾ ഹരി റാം പറഞ്ഞു. മൃതദേഹങ്ങൾ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

For All Latest Updates

ABOUT THE AUTHOR

...view details