ഒഡിഷയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു - accident
ഛത്തീസ്ഖണ്ഡില്‍ നിന്ന് പുരിയിലേക്കുള്ള യാത്രയിലാണ് സംഭവം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു
ഭുവനേശ്വര്‍: ഒഡിഷയിലെ അങ്കുള്‍ ജില്ലയില്‍ കാറും ബസും കൂട്ടിയിടിച്ച് നാല് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഖണ്ഡില്‍ നിന്ന് പുരിയിലേക്കുള്ള യാത്രയില്‍ ജരാപദ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൂന്ന് സ്ത്രീകളും കാറിന്‍റെ ഡ്രൈവറും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ അങ്കുള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ നാലുപേരെ കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളജിലേക്ക് അയച്ചതായി അങ്കുള്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.