ചൈനയിലെ യുനാല്‍ പ്രവിശ്യയില്‍ ഭൂചലനം; മരണം നാലായി - ചൈനയിലെ യുനാല്‍ പ്രവിശ്യയില്‍ ഭൂചലനം
ഭൂചലനത്തെ തുടര്‍ന്ന് പത്ത് ടെലിക്കോം ബേസ് സ്റ്റേഷനുകള്‍ തകര്‍ന്നു
ചൈനയിലെ യുനാല്‍ പ്രവിശ്യയില്‍ ഭൂചലനം; മരണം നാലായി
ബെയ്‌ജിങ്: തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 24 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച രാത്രി 9.47ന് യുനാനിലെ ക്വിയാജിയ മേഖലയിലുണ്ടായ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയിരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭൂചനത്തെ തുടര്‍ന്ന് പത്ത് ടെലിക്കോം ബേസ് സ്റ്റേഷനുകള്‍ തകര്‍ന്നു. ക്വിജിംഗ് നഗരത്തിലെ, ഹൂയിസ് മേഖലയിലും ഷോട്ടോംഗ്,ഷുവാന്‍വെയ്,ചുക്‌സിയോങ് യി നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.