പട്‌ന: ബെഗുസാരായി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചിങ്കു കുമാർ റായ് (24), പങ്കജ് റായ് (34), സന്തോഷ് റായ് (35), ബാംബാം മഹ്തോ (24) എന്നിവരാണ് മരിച്ചത്. ലഖോ ഗ്രാമത്തിന് സമീപം ദേശീയപാത 31ലാണ് അപകടം ഉണ്ടായത്.
ബിഹാറിൽ വാഹനാപകടത്തിൽ നാല് മരണം; ഒരാൾക്ക് പരിക്ക് - പട്‌ന
നിയന്ത്രണം നഷ്‌ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിക്കുകയും തുടർന്ന് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബിഹാറിൽ വാഹനാപകടത്തിൽ നാല് മരണം; ഒരാൾക്ക് പരിക്ക്
നിയന്ത്രണം നഷ്‌ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിക്കുകയും തുടർന്ന് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് മരിച്ചുവെന്നും ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെന്നും പൊലീസ് കൂട്ടിച്ചേർത്തു.