പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക് - ഗ്യാസ് പൊട്ടിത്തെറി
ഡല്‍ഹിയിലെ ഉത്തംനഗറിലാണ് സംഭവം
പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ച് പതിനാലുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. ഉത്തംനഗറിലാണ് സംഭവം. രാജേന്ദര്‍ (40), ആരതി(14), പപ്പു(42) , ബാബു ലാല്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജേന്ദറിന് 40 ശതമാനമാണ് പൊള്ളലേറ്റത്. പാചക വാതക സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അഗ്നി ശമന സേനാ ഓഫീസര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. പരിക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിച്ചു.