പീഡനക്കേസിൽ രണ്ട് സഹോദരന്മാർ ഉൾപ്പെടെ നാല് പേർ പിടിയിൽ - rape case
ചാർലിപാഡയിലെ ഗോഡൗണിൽ ജോലി തേടി പോയപ്പോയ 42കാരിയെയാണ് നാല് പേർ ചേർന്ന് പീഡിപ്പിച്ചത്.
പീഡനക്കേസിൽ രണ്ട് സഹോദരന്മാർ ഉൾപ്പെടെ നാല് പേർ പിടിയിൽ
മുംബൈ: താനെയിൽ 42കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സഹോദരന്മാർ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുമാർ റാത്തോഡ്, അനിൽ ശ്യാം ഗുപ്‌ത, സഹോദരന്മാരായ മോണ്ടി വർട്ടെ, വിശാൽ വർട്ടെ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചാർലിപാഡയിലെ ഗോഡൗണിൽ ജോലി തേടി പോയപ്പോയ സ്‌ത്രീയാണ് പീഡിപ്പിക്കപ്പെട്ടത്. സ്ത്രീയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വഴിയാത്രക്കാരാണ് വിവരം അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.