ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ശ്രീലങ്കൻ നാവികസേന - നെടുന്തിവു
പുതുക്കോട്ട സ്വദേശികളായ നാല് പേരെയാണ് രക്ഷിച്ചത്.
മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ശ്രീലങ്കൻ നാവികസേന
ചെന്നൈ: ബോട്ട് മറിഞ്ഞ് അപകടത്തിൽപെട്ട നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. നാല് പേരും പുതുക്കോട്ട സ്വദേശികളാണ്. ശക്‌തമായ കാറ്റിനെതുടർന്നാണ് ബോട്ട് മറിഞ്ഞത്. ശ്രീലങ്കയിൽ നിന്ന് 32 നോട്ടിക്കൽ മൈൽ അകലെയുള്ള നെടുന്തിവുവിൽ നിന്ന് മത്സ്യബന്ധനം നടത്തുകയായിരുന്നു ഇവർ. ശ്രീലങ്കൻ നാവികസേനയുടെ പട്രോളിങ് കപ്പലാണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്. സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തിയതിന് ഇവരെ അറസ്റ്റ് ചെയ്‌തു.