കേരളം

kerala

ETV Bharat / bharat

ആൻഡമാൻ ദ്വീപുകളിൽ നേരിയ ഭൂചലനം - 4.8 magnitude quake strikes Andaman Islands

ആളപായമോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

ആൻഡമാൻ ദ്വീപുകളിൽ നേരിയ ഭൂചലനം

By

Published : Sep 29, 2019, 9:06 PM IST

പോർട്ട് ബ്ലെയർ: ആൻഡമാൻ ദ്വീപുകളിൽ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച ഉച്ചക്കാണ് ഉണ്ടായത്. സമുദ്ര നിരപ്പില്‍ നിന്നും പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇടയ്ക്കിടെ ഭൂചലനമുണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാല്‍ സുനാമിക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details