മിസോറാമിലെ ചമ്പായിൽ ഭൂചലനം - quake
റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഐസ്വാൾ:മിസോറാമിലെ ചമ്പായ് പ്രദേശത്തിന് 25 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച വൈകിട്ട് 5:26 ന് അനുഭവപ്പെട്ടത്. ജൂലായ് മൂന്നിന് മിസോറാമിലെ ചമ്പായിക്ക് സമീപം സമാനമായ ഭൂചലനം ഉണ്ടായിരുന്നു. ജൂൺ 22 ന് ചമ്പായിൽ നിന്ന് 27 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ് ഭാഗത്തായി റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറം മുഖ്യമന്ത്രി സോറാംതംഗയുമായി സംസാരിക്കുകയും സംസ്ഥാനത്തെ ബാധിച്ച ഭൂകമ്പത്തെത്തുടർന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തിരുന്നു.