ശ്രീനഗര്‍: കശ്‌മീരില്‍ തടവില്‍ വെച്ചിരുന്ന രാഷ്ട്രീയ നേതാക്കളായ അഷ്റഫ് മിര്‍, ഹക്കീം യാസിന്‍ എന്നിവരെ മോചിപ്പിച്ചു. എഎല്‍എ ഹോസ്റ്റലിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. വീട്ടുതടങ്കലിലായ ദിവാര്‍ മിർ,ഗുലാം ഹസന്‍ മിർ എന്നിവരെ ഉടന്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കും.അടുത്ത ദിവസങ്ങളിലായി തടങ്കലിലുള്ള അമ്പതോളം രാഷ്ട്രീയ നേതാക്കന്മാരെ വിട്ടയക്കുമെന്ന് അധികൃതർ അറിയിച്ചു.
കശ്‌മീരില്‍ തടവില്‍ കഴിഞ്ഞിരുന്ന നാല് നേതാക്കന്മാരെ വിട്ടയച്ചു
സമാധാനം തകർക്കുന്ന പ്രവൃത്തികൾ ചെയ്യില്ലെന്ന കരാർ ഒപ്പിട്ടശേഷമാണ് മോചനം.
കശ്‌മീരില്‍ തടവില്‍ കഴിഞ്ഞിരുന്ന നാല് നേതാക്കന്മാരെ വിട്ടയച്ചു
കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്‌ത ആഗസ്റ്റ് അഞ്ച് മുതല്‍ ഇവരെല്ലാം കരുതല്‍ തടങ്കലിലായിരുന്നു. കഴിഞ്ഞാഴ്‌ചയാണ് സെന്‍റോർ ലേക്ക് വ്യൂ ഹോട്ടലില്‍ നിന്നും നേതാക്കന്മാരെ എം.എല്‍.എ ഹോസ്റ്റലിലേക്ക് മാറ്റിയത്. സമാധാനം തകർക്കുന്ന പ്രവൃത്തികൾ ചെയ്യില്ലെന്ന കരാർ ഒപ്പിട്ടശേഷമാണ് മോചനം. മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്‌ദുള്ള, ഒമർ അബ്‌ദുള്ള മെഹബൂബ മുഫ്‌തി, എന്നിവർ തടവിൽ തുടരുകയാണ്.