കണ്ടെയ്‌നറിൽ ബസ് ഇടിച്ചുകയറി; നാല് പേര്‍ മരിച്ചു - നാഗ്‌പൂർ
നാഗ്‌പൂർ ജില്ലയിലാണ് അപകടം നടന്നത്.
കണ്ടെയ്‌നറിൽ ബസ് ഇടിച്ചുകയറി; നാല് മരണം
മുംബൈ: നിർത്തിയിട്ടിരുന്ന കണ്ടെയ്‌നറിൽ ബസ് ഇടിച്ചുകയറി നാല് പേർ മരിച്ചു. നാഗ്‌പൂർ ജില്ലയിൽ നടന്ന അപകടത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ ബസിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഗോണ്ടിയ ജില്ലയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.