ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഗ്രെയ്‌റ്റര്‍ നോയിഡയിലെ യമുന അതിവേഗ പാതയില്‍ കാര്‍ ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് പേര്‍ മരിച്ചതായി എഡിസിപി വിശാല്‍ പാണ്ഡെ പറഞ്ഞു. ഒരാള്‍ ചികിത്സയിലാണെന്നും എഡിസിപി കൂട്ടിച്ചേര്‍ത്തു.
യുപിയില്‍ വാഹനാപകടത്തില്‍ നാല് മരണം; ഒരാള്‍ക്ക് പരിക്ക് - ഉത്തര്‍പ്രദേശ്
ഗ്രെയ്‌റ്റര്‍ നോയിഡയിലെ യമുന അതിവേഗ പാതയില്‍ കാര്‍ ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്
യുപിയില്‍ വാഹനാപകടത്തില്‍ നാല് മരണം; ഒരാള്‍ക്ക് പരിക്ക്
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും. സമാനമായി കഴിഞ്ഞ ദിവസം പന്‍വേലിന് സമീപം നടന്ന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസപകടത്തില്‍ ഒരാള്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മുംബൈ-പൂനെ എക്‌സ്‌പ്രസ് ഹൈവേയിലായിരുന്നു അപകടം നടന്നത്.