അസമിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു - അസമിൽ
അസ്പൂരിലെ കരിംഗഞ്ച് ജില്ലയിൽ ഇഷാഖൗരി ഗ്രാമത്തിലെ വീട്ടില്‍ വച്ചാണ് ഇവർക്ക് ഇടിമിന്നലേറ്റത്
![അസമിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു 4 children among 5 of family killed in lightning strike in Assam അസമിൽ ഇടിമിന്നലേറ്റ് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:25-lightning-1306newsroom-1592041367-410.jpg)
അസമിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ ഇടിമിന്നലേറ്റ് മരിച്ചു
ദിസ്പൂർ: അസമിൽ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ ഇടിമിന്നലേറ്റ് മരിച്ചു. രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പരിക്കേറ്റു. അസ്പൂരിലെ കരിംഗഞ്ച് ജില്ലയിൽ ഇഷാഖൗരി ഗ്രാമത്തിലെ വീട്ടില്‍ വച്ചാണ് ഇവർക്ക് ഇടിമിന്നലേറ്റത്. വീട്ടിലുണ്ടായിരുന്ന അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ രണ്ട് കുട്ടികളെ കരിംഗഞ്ച് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.