ജയ്‌പൂർ: രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ആശുപത്രിയിൽ മെനിഞ്ചൈറ്റിസ് ചികിത്സയിലുണ്ടായിരുന്ന കുട്ടികൾക്ക് പഴക്കംചെന്ന ഗ്ലൂക്കോസ് നൽകിയതായി പരാതി. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽത്തന്നെ പഴക്കമേറിയ മരുന്നുകളും ഗുളികകളും ആശുപത്രിയിൽനിന്ന് കണ്ടെടുത്തു.
രാജസ്ഥാനിലെ ആശുപത്രിയിൽ കുട്ടികൾക്ക് പഴക്കംചെന്ന ഗ്ലൂക്കോസ് നൽകി
പ്രാഥമിക അന്വേഷണത്തിൽത്തന്നെ പഴക്കമേറിയ മരുന്നുകളും ഗുളികകളും ആശുപത്രിയിൽനിന്ന് കണ്ടെടുത്തു
ജോധ്പൂർ ഉമൈദ് ആശുപത്രിയിൽ കുട്ടികൾക്ക് പഴക്കംചെന്ന ഗ്ലൂക്കോസ് നൽകി
സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. അന്വേഷണ സമിതി റിപ്പോർട്ട് ലഭിച്ച ഉടൻ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള മരുന്നോ കുത്തിവയ്പ്പോ നൽകുന്നതിനുമുമ്പ് മരുന്നുകളുടെ പഴക്കം പരിശോധിക്കേണ്ടത് നഴ്സുമാരാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രഞ്ജന ദേശായി പറഞ്ഞു.