കന്നുകാലികളെ മോഷ്ടിച്ച് കടന്ന നാല് പേർ അറസ്റ്റിൽ - കന്നുകാലികളെ മോഷ്ടിച്ച് കടന്ന നാല് പേർ അറസ്റ്റിൽ
ഹൈവേയിലെ ചെക്ക് പോസ്റ്റിൽ ട്രക്ക് തടഞ്ഞതിനെ തുടർന്ന് ഇവർ പൊലീസിന് നേരെ വെടിയുതിർത്തു
കന്നുകാലി
ലക്നൗ:കന്നുകാലികളെ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച നാല് പേർ പൊലീസിന് നേരെ വെടിയുതിർത്തു. മീററ്റ്-കർണാൽ ഹൈവേയിലെ വൈബാല ചെക്ക് പോസ്റ്റിലാണ് സംഭവം. ചെക്ക് പോസ്റ്റിൽ ട്രക്ക് തടഞ്ഞയാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ ട്രക്കിൽ നിന്നും പിസ്റ്റൾ പൊലീസ് പിടിച്ചെടുത്തു.