മധ്യപ്രദേശിൽ നാല് കുട്ടികൾ കുളത്തിൽ വീണ് മരിച്ചു - Chhatarpur
ഛത്തർപൂർ ജില്ലയിലെ രാജപൂർവയിലാണ് സംഭവം
മധ്യപ്രദേശിൽ നാല് ആൺകുട്ടികൾ കുളത്തിൽ വീണ് മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ കുളത്തിൽ വീണ് നാല് ആൺകുട്ടികൾ മരിച്ചു. രാജപൂർവ വില്ലേജിൽ ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. 11 ഉം 12 ഉം വയസുള്ള ആൺകുട്ടികളാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൃതദേഹം കുളത്തിൽ പൊങ്ങി കിടക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ദിലീപ് പാണ്ഡെ അറിയിച്ചു.