ശ്രീനഗർ: ശ്രീനഗറിൽ മയക്കുമരുന്ന് കടത്ത് സംഘത്തില്‍പ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തു. രണ്ട് ആന്‍റി ഡ്രഗ് ഓപ്പറേഷനുകളാണ് നടത്തിയതെന്നും ഇതില്‍ നാല് പേർ അറസ്റ്റിലായെന്നും സീനിയർ സൂപ്രണ്ട് ഹസീബ് മുഗൾ പറഞ്ഞു. ജെലൂം മാർക്കറ്റിലും ടാങ്കിപോര പ്രദേശത്തുമാണ് പരിശോധന നടത്തിയത്.
ശ്രീനഗറിൽ മയക്കുമരുന്ന് കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ - 145 പേർക്കെതിരെ 87 കേസുകൾ
ഈ വർഷം പിഎസ്എ നിയമപ്രകാരം ഒമ്പത് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്
![ശ്രീനഗറിൽ മയക്കുമരുന്ന് കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ 4 arrested in two anti-drug operations in Srinagar two anti-drug operations in Srinagar Srinagar two anti-drug operations മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ആന്‍റി ഡ്രഗ് ഓപ്പറേഷനുകൾ 145 പേർക്കെതിരെ 87 കേസുകൾ ശ്രീനഗർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9948519-840-9948519-1608479954942.jpg)
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട നാല് പേർ പിടിയിൽ
ഈ വർഷം പിഎസ്എ നിയമപ്രകാരം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായി ഈ വർഷം 145 പേർക്കെതിരെ 87 കേസുകളാണ് ശ്രീനഗറിൽ രജിസ്റ്റർ ചെയ്‌തത്. ഇത്തരത്തിലുള്ള കേസുകളിൽ കഴിഞ്ഞ വർഷം ശ്രീനഗറിൽ 126 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.