മുംബൈ:കൊവിഡ് പ്രതിസന്ധിക്കിടയിലും മഹാരാഷ്‌ട്രയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം, വിദ്വേഷ പ്രസംഗം, വ്യാജ വാർത്തകൾ എന്നിവ പ്രചരിപ്പിച്ചതിന് 395 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തു. 211 പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തു.
സൈബർ കുറ്റകൃത്യങ്ങളിൽ വലഞ്ഞ് മഹാരാഷ്‌ട്ര; 211 പേർ പിടിയിൽ
395 കേസുകൾ മഹാരാഷ്‌ട്രയിൽ രജിസ്റ്റർ ചെയ്‌തു. യൂട്യൂബ് വീഡിയോകളും ശബ്‌ദ സന്ദേശങ്ങളും ദുരൂപയോഗം ചെയ്‌തതിന് 43 കേസുകളെടുത്തു.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് വാട്സ്‌ആപ്പുമായി ബന്ധപ്പെട്ട് 169 കേസുകളും, ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട് 154 കേസുകളും, ടിക് ടോക്കുമായി ബന്ധപ്പെട്ട് 18 കേസുകളും, ട്വിറ്ററുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും, ഇൻസ്റ്റാഗ്രാമുമായി ബന്ധപ്പെട്ട് നാല് കേസുകളും രജിസ്റ്റർ ചെയ്‌തു. യൂട്യൂബ് വീഡിയോകളും ശബ്‌ദ സന്ദേശങ്ങളും ദുരൂപയോഗം ചെയ്‌തതിന് 43 കേസുകളെടുത്തു. കൊവിഡുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കാൻ ടിക് ടോക് ഉപയോഗിച്ചതിന് ഹിംഗോളിയിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്‌തു. എട്ട് മുതൽ 17 വയസുവരെ പ്രായമുള്ള കുട്ടികളുടെ ഇന്‍റർനെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്ന് സൈബർ വകുപ്പ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു.