ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ 39കാരൻ അറസ്റ്റില്‍. കിഴക്കൻ ഡല്‍ഹിയിലെ ത്രിലോക്‌പുരി സ്വദേശിയായ തിങ്കൾ എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ മുകേഷ്, ഗിരേന്ദര്‍ എന്നിവര്‍ പൊലീസിന്‍റെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. മൂവര്‍ സംഘത്തിന്‍റെ തട്ടിപ്പിനിരയായ അജിത് കുമാര്‍ പല്‍ എന്നയാൾ ജൂൺ 30ന് നല്‍കിയ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തിങ്കൾ പിടിയിലായത്.
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; ഡല്‍ഹിയില്‍ 39കാരൻ അറസ്റ്റില്‍ - robbing people
തട്ടിപ്പിനിരയായ അജിത് കുമാര്‍ പല്‍ എന്നയാൾ ജൂൺ 30ന് നല്‍കിയ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മഹാറാണി ബസ് സ്റ്റോപ്പില്‍ നിന്ന് ബുരാരിയിലേക്ക് പോകാനായി അജിത്തും സുഹൃത്തും വാടകക്കെടുത്ത കാറിനുള്ളില്‍ മൂവര്‍ സംഘം ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് അജിത്തിനെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും എടിഎം കാര്‍ഡുകൾ നല്‍കാൻ ആവശ്യപ്പെടുകും ചെയ്‌തു. പ്രതികൾ സിബിഐ ഉദ്യോഗസ്ഥരാണെന്ന് ഇവരോട് പറഞ്ഞത്. സംഘത്തിന്‍റെ കയ്യില്‍ വയര്‍ലെസ് സെറ്റും ആയുധങ്ങളുമൊക്കെ ഉണ്ടായിരുന്നതായി അജിത് പൊലീസിനെ അറിയിച്ചിരുന്നു. അജിത്തിനെയും സുഹൃത്തിനെയും കശ്മീർ ഗേറ്റിലെ ഐഎസ്‌ബിടിക്ക് സമീപം ഇറക്കി വിടുകയും അവരുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് സംഘം 1,70,000 രൂപ പിൻവലിക്കുകയും ചെയ്‌തു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്ന് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കുമാർ ഗ്യാനേഷ് പറഞ്ഞു. കമല നഗർ പ്രദേശത്തെ എടിഎമ്മിൽ നിന്നാണ് പ്രതികൾ പണം പിൻവലിച്ചത്. തട്ടിക്കൊണ്ടുപോകൽ, കവർച്ച, മോഷണം, വഞ്ചന തുടങ്ങിയ 10 കേസുകളിൽ പ്രതിയായ ആളാണ് അറസ്റ്റിലായത്.