ബെംഗളൂരു:കര്‍ണാടകയില്‍ പുതിയതായി 38 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 353 ആയി. ഇതില്‍ 82 പേര്‍ക്ക് രോഗം ഭേദമായി. രോഗബാധിതരായ 13 പേര്‍ മരിച്ചതായും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ 38 പേര്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചു - കര്‍ണാടക
രണ്ട് ലക്ഷം റാപ്പിഡ് കൊവിഡ് പരിശോധന കിറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ അധികമായി വാങ്ങും.
കര്‍ണാടകയില്‍ 38 പേര്‍ കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
കൊവിഡ് പരിശോധന നടത്തുന്നതിനായി രണ്ട് ലക്ഷം റാപ്പിഡ് പരിശോധന കിറ്റ് അധികമായി വാങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഇതുവരെ 13,387 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതില്‍ 1,749 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 മരണം റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമായി. രാജ്യത്ത് രോഗം ബാധിച്ച് 437 പേര്‍ മരിച്ചു.