ഗുജറാത്തിൽ 372 പേർക്ക് കൂടി കൊവിഡ് - gujrat
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,944. രോഗമുക്തി നേടിയവർ 8,609.
ഗുജറാത്തിൽ 372 പേർക്ക് കൂടി കൊവിഡ്
ഗാന്ധിനഗർ: ഗുജറാത്തിൽ 372 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,944 ആയി ഉയർന്നു. 20 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 980 ആയി. 608 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 8,609 ആയി. നിലവിൽ 6,355 പേർ ചികിത്സയിൽ തുടരുന്നു. സംസ്ഥാനത്ത് 2,01,481 കൊവിഡ് പരിശോധനകൾ നടത്തിക്കഴിഞ്ഞു.