പട്‌ന: ട്രക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 370 കിലോഗ്രാം കഞ്ചാവ് എൻസിബി പിടികൂടി. കേസിൽ മൂന്ന് പേരെ എൻസിബി അറസ്റ്റ് ചെയ്‌തു. പ്രദേശത്ത് കഞ്ചാവ് വിതരണം ചെയ്യുന്നതിൽ പ്രധാനിയായ ഒരാൾ അറസ്റ്റിലായെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
ബിഹാറിൽ നിന്ന് 370 കിലോ കഞ്ചാവ് പിടികൂടി - 370 kg cannabis seized in Bhagalpur
പ്രദേശത്ത് കഞ്ചാവ് വിതരണം ചെയ്യുന്നതിൽ പ്രധാനിയായ ജി കെ ഷാ അറസ്റ്റിലായി.
ബിഹാറിൽ നിന്ന് 370 കിലോ കഞ്ചാവ് പിടികൂടി
ബിഹാറിലെ ഭഗൽപൂരിലെ സീറോ മൈൽ ടോൾ പ്ലാസക്ക് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. നാളികേരം നിറച്ച ലോഡിൽ താഴെയായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഹരിയാന സ്വദേശിയായ ഒരാളും രണ്ട് ബിഹാർ സ്വദേശികളുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ ബിഹാർ സ്വദേശിയായ ജി കെ ഷാ കഞ്ചാവ് കച്ചവടത്തിലെ പ്രധാനിയാണെന്നും എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.