ചെന്നൈ:സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേഷണം നടത്തി 37കാരൻ വീട്ടിൽ തൂങ്ങിമരിച്ചു. തിരുപൂർ ചിന്നരവത്തൻപാളയം സ്വദേശി കെ. രാംകുമാറാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ ഇയാൾ ഫേസ്ബുക്കിൽ തത്സമയം വരികയും ശേഷം സീലിങ്ങ് ഫാനിൽ തൂങ്ങിമരിക്കുകയുമായിരുന്നു.
തമിഴ്‌നാട്ടില്‍ യുവാവ് ഫേസ്‌ബുക്കില്‍ ലൈവിനിടെ തൂങ്ങിമരിച്ചു - Tamil Nadu police
ചിന്നരവത്തൻപാളയം സ്വദേശിയായ കെ. രാംകുമാറാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ ഇയാൾ ഫേസ്ബുക്കിൽ തത്സമയം വരികയും ശേഷം സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയുമായിരുന്നു
തൂങ്ങിമരിച്ചു
ആത്മഹത്യ വീഡിയോ ഫേസ്ബുക്ക് പേജിൽ കണ്ട ചിലർ ഭാര്യയെയും പൊലീസിനെയും വിവരമറിയിച്ചു. വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടൻ തിരുപ്പൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിക്കാൻ താൽപ്പര്യമില്ലെന്നും രാംകുമാർ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു.
Last Updated : Jul 24, 2020, 9:05 AM IST