മുംബൈ: മഹാരാഷ്‌ട്രയിൽ 37 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തു. രോഗം സ്ഥിരീകരിച്ചവരിൽ 29ഓളം പേർ കോൺസ്റ്റബിൾമാർ ആണെന്നും ഇവരിൽ ഭൂരിഭാഗം പേരും മുംബൈ നിവാസികൾ ആണെന്നും പൊലീസ് അധികൃതർ പറഞ്ഞു. ലോക്ക് ഡൗൺ നിലവിൽ വന്നത് മുതൽ രാത്രിയും പകലും പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടെന്നും ആൾക്കൂട്ടങ്ങളിൽ കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നതിലൂടെയാകാം രോഗം പിടിപെട്ടതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മഹാരാഷ്‌ട്രയിൽ 37 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ലോക്ക് ഡൗൺ ലംഘനം
ലോക്ക് ഡൗൺ നിലവിൽ വന്നത് മുതൽ രാത്രിയും പകലും പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടെന്നും ആൾക്കൂട്ടങ്ങളിൽ കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നതിലൂടെയാകാം രോഗം പിടിപെട്ടതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മഹാരാഷ്‌ട്രയിൽ 37 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ലോക്ക് ഡൗൺ ലംഘനത്തെ തുടർന്ന് 52625 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തതെന്നും 10726 പേരെ അറസ്റ്റ് ചെയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 33984 വാഹനങ്ങൾ പിടിച്ചെടുത്തെന്നും 1.91 ലക്ഷം രൂപയോളം പിഴ ഈടാക്കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.