ബംഗളൂരു: കർണാടകയില്‍ ശനിയാഴ്‌ച 36 പുതിയ കൊവിഡ് 19 കേസുകൾ കൂടി. വെള്ളിയാഴ്‌ച വൈകീട്ട് മുതല്‍ ശനിയാഴ്‌ച ഉച്ചവരെയുള്ള കണക്കാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. 36 പേരില്‍ ഒരാൾക്ക് വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതു സംബന്ധിച്ച് അധികൃതർ അന്വേഷിച്ച് വരികയാണ്.
കർണാടകയില്‍ ഇന്ന് 36 പേർക്ക് കൂടി കൊവിഡ് - കർണാടക വാർത്ത
ശനിയാഴ്‌ച ഉച്ചവരെയുള്ള കണക്കാണിത്. 36 പേരില്‍ ഒരാൾക്ക് വൈറസ് ബാധിച്ചതെന്ന് എവിടെ നിന്നെന്ന് കണ്ടെത്താനായിട്ടില്ല.

കൊവിഡ് 19
പുതുതായി വൈറസ് ബാധിച്ചവരില്‍ 12 പേർ ബംഗളൂരു നഗരത്തില്‍ നിന്നുള്ളവരും ഏഴ് പേർ ഉത്തര കർണാടകയിലെ ഭട്‌കലില്‍ നിന്നുള്ളവരും അഞ്ച് പേർ ദേവാംഗരേയില്‍ നിന്നുള്ളവരും ആണ്. ദക്ഷിണ കർണാടകയിലെ ഭട്‌നാവാൾ, ചിത്രദുർഗ, ബിദർ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് പേർക്ക് വീതവും വൈറസ് ബാധയുണ്ടായി.
അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം നിലവില്‍ 789 ആയി ഉയർന്നു. വൈറസ് ബാധിച്ചവരില്‍ 379 പേർ രോഗ മുക്തരായി ആശുപത്രി വിട്ടപ്പോൾ 30 പേർ മരിച്ചു.