കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിലെ എറ്റാ ജില്ലാ ജയിലിൽ 36 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - COVID-19

വർധിച്ച് വരുന്ന കൊവിഡ് രോഗികളുടെ എണ്ണം കണക്കിലെടുത്ത് ജില്ലാ ജയിൽ ഭരണകൂടം സമീപത്തെ സ്കൂളിൽ താൽക്കാലിക ജയിൽ സ്ഥാപിച്ചു.

ഉത്തർപ്രദേശ്  എറ്റാ ജില്ലാ ജയിൽ  കൊവിഡ് 19  Etah jail  COVID-19  Etah jail test positive for COVID-19
ഉത്തർപ്രദേശിലെ എറ്റാ ജില്ലാ ജയിലിൽ 36 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 26, 2020, 5:03 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ എറ്റാ ജില്ലാ ജയിലിൽ 36 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വർധിച്ച് വരുന്ന കൊവിഡ് രോഗികളുടെ എണ്ണം കണക്കിലെടുത്ത് ജില്ലാ ജയിൽ ഭരണകൂടം സമീപത്തെ സ്കൂളിൽ താൽക്കാലിക ജയിൽ സ്ഥാപിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഡെപ്യൂട്ടി ജയിലർ എന്നിവരെ താൽക്കാലിക ജയിലിൽ നിയമിച്ചു.

പ്രതികളെ നേരിട്ട് ജയിലിലേക്ക് അയയ്ക്കുന്നതിനു പകരം താൽക്കാലിക ജയിലിൽ പാർപ്പിച്ച് നിരീക്ഷിക്കുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്യുന്നു. കൊവിഡ് രോഗലക്ഷണം കണ്ടെത്തിയാൽ പ്രതികളെ എൽ1 ആശുപത്രിയിൽ പ്രവേശിപ്പിക്കും. രോഗം ഭേദമായതിന് ശേഷം പ്രതികളെ ജയിലിൽ പ്രവേശിപ്പിക്കും.

ABOUT THE AUTHOR

...view details