ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനം നടന്ന സ്ഥലം ശുചീകരിച്ചു. രാവിലെ നാല് മണി വരെ നീണ്ടു നിന്ന 36 മണിക്കൂർ സമയത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സ്ഥലം ശുദ്ധീകരിച്ചതെന്നും കെട്ടിടം പൂർണമായും കാലിയാക്കിയെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
2361 പേരെ ഒഴിപ്പിച്ചെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ - തബ്‌ലീഗ് സമ്മേളനം
പകർച്ചവ്യാധി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനും ഐപിസി സെക്ഷൻ 120 ബി പ്രകാരം സമ്മേളനത്തിന് നേതൃത്വം നൽകിയവർക്കെതിരെ പൊലീസ് കേസെടുത്തു
2361 പേരെ ഒഴിപ്പിച്ചെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ
പരിപാടിയിൽ പങ്കെടുത്ത 617 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ക്വറന്‍റൈൻ സംവിധാനത്തിലുമാണുള്ളത്. അതേ സമയം സമ്മേളനത്തിന് നേതൃത്വം നൽകിയവർക്കെതിരെ പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനും ഐപിസി സെക്ഷൻ 120 ബി പ്രകാരമാണ് പൊലീസ് കേസെടുത്തത്.