ജമ്മു കശ്മീരിൽ 357 പേർക്ക് കൂടി കൊവിഡ് - COVID-19 cases in J&K
പുതിയ 357 കൊവിഡ് കേസുകളിൽ 295 എണ്ണം കശ്മീരിൽ നിന്നും 62 എണ്ണം ജമ്മു മേഖലയിൽ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
![ജമ്മു കശ്മീരിൽ 357 പേർക്ക് കൂടി കൊവിഡ് ജമ്മുകശ്മീരിൽ 357 പേർക്ക് കൂടി കൊവിഡ് 357 new COVID-19 cases in J&K, 10 deaths COVID-19 cases in J&K ജമ്മുകശ്മീരിൽ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8002745-366-8002745-1594605611269.jpg)
ശ്രീനഗർ:ജമ്മു കശ്മീരിൽ 357 കൊവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. പ്രദേശത്തെ കൊവിഡ് ബാധിതരുടെ എണ്ണം 10,513 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 10 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ കശ്മീരിലെ കൊവിഡ് മരണസംഖ്യ 179 ആയി ഉയർന്നു. പുതിയ 357 കൊവിഡ് കേസുകളിൽ 295 എണ്ണം കശ്മീരിൽ നിന്നും 62 എണ്ണം ജമ്മു മേഖലയിൽ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീനഗറിൽ നിന്ന് 97 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. നിലവിലുള്ള 10,513 കേസുകളിൽ 8,270 കേസുകൾ കശ്മീരിൽ നിന്നും 2,243 കേസുകൾ ജമ്മുവിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.