കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ കൊവിഡ് രോഗികൾ 16782 ആയി - ശ്രീനഗർ

ജമ്മുവിൽ 129 പേർക്കും കശ്‌മീർ വാലിയിൽ 42 സിആർപിഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 224 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Srinagar  covid cases  jammu and kashmir  353 people tested positive  pulwama  ജമ്മു കശ്‌മീർ  കൊവിഡ്  കൊറോണ വൈറസ്  ശ്രീനഗർ  353 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജമ്മു കശ്‌മിരിലെ കൊവിഡ് രോഗികൾ 16782 ആയി

By

Published : Jul 24, 2020, 10:04 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 353 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 48 സഞ്ചാരികൾ ഉൾപ്പെടെ ഇതുവരെ 16782 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജമ്മുവിൽ 129 പേർക്കും കശ്‌മീർ വാലിയിൽ 42 സിആർപിഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 224 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ശ്രീനഗറിൽ 40 പേർ, ബരാമുള്ളയിൽ രണ്ട് പേർ, കുൽഗാമിൽ 83 പേർ, ഷോപ്പിയനില്‍ 59 പേർ, പുൽവാമയിൽ നാല് പേർ, ബന്ദിപോരയിൽ 36 പേർ, ജമ്മുവിൽ 45, കാത്വ പ്രദേശത്ത് 29 പേർ, രജൗരിയിൽ ഏഴ് പേർ, ഉദംപൂരിൽ നാല് പേർ, റാമ്പാനിൽ 24 പേർ, സാമ്പയിൽ 13 പേർ, പൂഞ്ചിൽ രണ്ട് പേർ, കിശ്‌ത്വാരിൽ നാല് പേർ, രീസിയിൽ ഒരാൾക്കും എന്നിങ്ങനെയാണ് പുതിയ കൊവിഡ് രോഗികളുടെ കണക്കുകൾ. വിവിധ ആശുപത്രികളിൽ ചികിത്സയിലിരുന്ന 508ലധികം ആളുകൾ കൊവിഡ് മുക്തരായി.

ABOUT THE AUTHOR

...view details