കേരളം

kerala

ETV Bharat / bharat

അസമിൽ 350 തടവുപുള്ളികളെ മോചിപ്പിച്ചു - Supreme court order over detainees

അടിയന്തര സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഏപ്രിൽ 20ന് പുറത്തിറക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഏപ്രിൽ 20ന് പുറത്തിറക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി
അടിയന്തര സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഏപ്രിൽ 20ന് പുറത്തിറക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

By

Published : Sep 21, 2020, 5:17 PM IST

ഗുവാഹത്തി: അസമിൽ 350 തടവുപുള്ളികളെ ജാമ്യത്തിൽ വിട്ടതായി ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഏപ്രിൽ 20ന് പുറത്തിറക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. രണ്ട് വർഷമായി തടവ് ശിക്ഷ അനുഭവിക്കുന്നവർക്ക് 5,000 രൂപയുടേയും രണ്ട് ജാമ്യക്കാരുടേയും ഉറപ്പിൽ ജാമ്യം അനുവദിക്കാമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ അസമിൽ 15 തടവുപുള്ളികൾ മരിച്ചുവെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വിദേശികളായ തടവുപുള്ളികളെ മോചിപ്പിക്കാനുള്ള ഉത്തരവ് പാലിച്ചൊ എന്ന എംഡിഎംകെ നേതാവും രാജ്യസഭാംവുമായ വൈക്കൊയുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

ABOUT THE AUTHOR

...view details