മുംബൈ: മഹാരാഷ്‌ട്രയിലെ പാല്‍ഘറിലുണ്ടായ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കസ പൊലീസ് സ്റ്റേഷനിലെ 35 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കേസിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ)കൈമാറണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹര്‍ജി നൽകി ദിവസങ്ങൾക്ക് ശേഷമാണ് നടപടി.
പാല്‍ഘര്‍ ആൾക്കൂട്ട കൊലപാതകം; 35 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
പാല്‍ഘര്‍ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് പേരുൾപ്പെടെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അഭിഭാഷകൻ ഗൻശ്യാം ഉപാധ്യായ സമർപ്പിച്ച ഹര്‍ജി പ്രകാരം എൻഐഎയ്ക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനും പാൽഘർ എസ്‌പിക്കും കോടതി നിർദേശം നൽകി. കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് പേരുൾപ്പെടെ 110 പേരെ പാൽഘർ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഗുജറാത്ത് അതിര്‍ത്തയിലെ കാസ ഗ്രാമത്തില്‍ ഏപ്രില്‍ 16നായിരുന്നു കേസിനാസ്‌പദമായ സംഭവം. മുംബൈയിലെ കണ്ടിവാലിയിൽ നിന്നുള്ള മൂന്ന് പേര്‍ ഗുജറാത്തിലെ സൂറത്തിലേക്ക് കാറില്‍ പോകുമ്പോൾ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. രണ്ട് സന്യാസിമാരും അവരുടെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മോഷ്‌ടാക്കളാണെന്ന് സംശയിച്ച് ജനം ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.