അമരാവതി: ആന്ധ്രയില്‍ 349 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,81948 ആയി. 24 മണിക്കൂറിൽ നാല് കൊവിഡ് മരണമാണ് ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്‌തത്. 472 പേർ രോഗമുക്തി നേടി. 3,256 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 8,71,588 ആയി.
ആന്ധ്രാപ്രദേശിൽ 349 പേർക്ക് കൂടി കൊവിഡ് - andra covid updates
3,256 സജീവ കൊവിഡ് രോഗികളാണ് ആന്ധ്രയിലുള്ളത്
ഇതുവരെ സംസ്ഥാനത്ത് 7,104 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 1.17 കോടി സാമ്പിളുകൾ പരിശോധിച്ചെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.50 ശതമാനമായെന്നും അധികൃതർ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് മുക്ത നിരക്ക് 98.83 ശതമാനമാണ്. 24 മണിക്കൂറിൽ കൃഷ്‌ണ ജില്ലയിൽ 75 പേർക്കും ചിറ്റൂരിൽ 50 പേർക്കും പടിഞ്ഞാറൻ ഗോദാവരിയിൽ 46 പേർക്കും ഗുണ്ടൂരിൽ 44 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
അതേ സമയം രാജ്യത്ത് പുതുതായി 20,550 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,02,44,853 ആയി. 24 മണിക്കൂറിൽ രാജ്യത്ത് 286 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് 2,62,272 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.