ന്യൂഡല്‍ഹി:കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട പൊലീസുകാര്‍ക്ക് ആദരവുമായി അമിത് ഷാ. 343 പൊലീസുകാര്‍ക്കാണ് ഇതുവരെ കൊവിഡ് ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്‌ടപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയിലെ നാഷണല്‍ പൊലീസ് മെമ്മോറിയലിലാണ് ആഭ്യന്തരമന്ത്രി ആദരവ് അര്‍പ്പിച്ചത്. ഇത് വെറും കല്ലും ഇഷ്‌ടികയും കൊണ്ടുള്ള സ്‌മാരകമല്ലെന്നും രാജ്യം സമാധാനമായി ഉറങ്ങുന്നുവെങ്കില്‍ അതിന് കാരണം നിങ്ങളുടെ കുടുബാംഗങ്ങള്‍ കാരണമാണെന്നും പൊലീസുകാരുടെ കുടുംബങ്ങളോട് അമിത് ഷാ പറഞ്ഞു. പൊലീസ് അനുസ്‌മരണദിന പരേഡില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രസ്‌താവന.
കൊവിഡ് പോരാട്ടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട പൊലീസുകാര്‍ക്ക് ആദരവുമായി അമിത് ഷാ - അമിത് ഷാ
കൊവിഡ് പോരാട്ടത്തില്‍ 343 പൊലീസുകാര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്‌ടപ്പെട്ടതെന്ന് അമിത് ഷാ വ്യക്തമാക്കി
ലോകം കൊറോണ വൈറസിനെ ആദ്യമായി അഭിമുഖീകരിക്കുകയാണ്. രോഗം പൊട്ടിപ്പുറപ്പെട്ട സമയം മുതല്‍ പൊലീസുകാരാണ് കൊവിഡിനെതിരെ മുന്‍നിരയില്‍ നിന്നും പോരാടിയതെന്നും പ്രധാനമന്ത്രിയടക്കം രാജ്യം മുഴുവനും പൊലീസുകാരെ അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യനിര്‍വഹണത്തിനിടെ ഇതുവരെ 35,398 പൊലീസുകാര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടുവെന്നും കൊവിഡ് പോരാട്ടത്തില്‍ ഇതുവരെ 343 പൊലീസുകാര്‍ മരണപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണല്‍ പൊലീസ് മെമ്മോറിയല്‍ ഭാവി തലമുറക്ക് പ്രചോദനമാകുമെന്നും ഇന്ത്യന്‍ പൊലീസ് സേനയുടെ വീരകഥകളെ ഓര്‍മ്മിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.