ഗാന്ധിനഗർ: ഗുജറാത്തിൽ ശനിയാഴ്ച 333 കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രോഗ ബാധിതരുടെ എണ്ണം 5,054 ആയി. സംസ്ഥാന സർക്കാരിന്‍റെ കണക്ക് പ്രകാരം ഗുജറാത്തിൽ ഇതുവരെ 262 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 896 പേർക്ക് രോഗം ഭേദമാവുകയും ചെയ്‌തു.
ഗുജറാത്തിൽ 333 കൊവിഡ് രോഗികൾ കൂടി; ആകെ കേസുകൾ 5,000 കടന്നു - Gujarat
ഗുജറാത്തിൽ ഇതുവരെ 262 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 896 പേർക്ക് രോഗം ഭേദമാവുകയും ചെയ്‌തു.
ഗുജറാത്തിൽ ശനിയാഴ്ച 333 കൊവിഡ് രോഗികൾ
അതേസമയം ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 37,776 ആയി. ഇതിൽ 10,018 പേർ രോഗ മുക്തരായി. 1,223 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 26,535 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. ശനിയാഴ്ച മാത്രം 2,411 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 71 മരണങ്ങളും സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.