ഗോവയിൽ 332 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു - Covid cases have been confirmed In Goa
സംസ്ഥാനത്ത് 39,770 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 4,084 കേസുകൾ സജീവമാണ്.
ഗോവ
പനാജി: ഗോവയിൽ 332 പുതിയ കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. 430 രോഗികളെ കൂടി വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു. ആറ് രോഗികൾ കൂടി രോഗം ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 525 ആയി ഉയർന്നു. സംസ്ഥാനത്ത് 39,770 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 4,084 കേസുകൾ സജീവമാണ്. ഇതുവരെ 2,78,039 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.