പശ്ചിമബംഗാൾ: സംസ്ഥാനത്ത് 3,019 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1,59,785 ആയി. 50 പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3176 ആയി.
ബംഗാളില്‍ 3,308 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - india covid
സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,59,785 ആയി.

ബംഗാളില്‍ 3,308 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
81.9 ശതമാനമാണ് ബംഗാളിലെ രോഗമുക്തി നിരക്ക്. 3,308 പേർ കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായി. കൊല്‍ക്കത്തയില്‍ മാത്രം 19 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 25,657 പേർ കൊവിഡ് ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം മാത്രം 43,436 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 18,45,396 പരിശോധനകൾ സംസ്ഥാനത്ത് നടത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.