മഹാരാഷ്‌ട്രയില്‍ 3,254 കൊവിഡ് കേസുകൾ കൂടി ; മരണം 149 - maharashtra
നിലവില്‍ മഹാരാഷ്‌ട്രയില്‍ 46,074 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്

മഹാരാഷ്ട്രയിൽ 3,254 കൊവിഡ് കേസുകൾ കൂടി ; മരണം 149
മുംബൈ: മഹാരാഷ്‌ട്രയില്‍ 3,254 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണെം 94,041 ആയി ഉയർന്നു. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 149 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,438 ആയി ഉയർന്നു. അതേസമയം 1,879 കൊവിഡ് രോഗികൾ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ മഹാരാഷ്‌ട്രയില്‍ 46,074 പേർ ചികിത്സയില്‍ കഴിയുന്നുണ്ട്.