ഉത്തർപ്രദേശിൽ 32കാരി കൂട്ടബലാത്സംഗത്തിന് ഇരയായി - ലഖ്‌നൗ
സോനു ബിന്ദ്, ദീപക് സിങ്, അച്ചേ ലാൽ, മാധവ് യാദവ് എന്നിവരാണ് 32കാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
![ഉത്തർപ്രദേശിൽ 32കാരി കൂട്ടബലാത്സംഗത്തിന് ഇരയായി UP Utter pradesh crime news Rape news Lucknow 32-yr-old woman gangraped gangrape ഉത്തർ പ്രദേശിൽ 32കാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു കൂട്ടബലാത്സംഗം ലഖ്‌നൗ ഉത്തർ പ്രദേശ് ലഖ്‌നൗ കൂട്ടബലാത്സംഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7405114-627-7405114-1590821503625.jpg)
ഉത്തർ പ്രദേശിൽ 32കാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു
ലക്നൗ: ഉത്തർപ്രദേശിൽ 32കാരിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തു. സോനു ബിന്ദ്, ദീപക് സിങ്, അച്ചേ ലാൽ, മാധവ് യാദവ് എന്നിവരാണ് 32കാരിയെ പീഡിപ്പിച്ചതെന്നും ഇവർ നാല് പേരും മയക്കുമരുന്നിന് അടിമകൾ ആയിരുന്നുവെന്നും ഗ്യാൻപൂർ സി.ഒ കലു സിംഗ് പറഞ്ഞു. ഇവർ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് സ്ത്രീ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇത് പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തെന്നും പൊലീസ് കൂട്ടിച്ചേർത്തു.