കേരളം

kerala

ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ 32 പേര്‍ക്ക്‌ കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നിലവില്‍ 344 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഛത്തീസ്‌ഗഡില്‍ 32 പേര്‍ക്ക്‌ കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു  ഛത്തീസ്‌ഗഡ്‌  കൊവിഡ്‌ 19  32 new covid cases in chhattisgarh  chhattisgarh
ഛത്തീസ്‌ഗഡില്‍ 32 പേര്‍ക്ക്‌ കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : May 30, 2020, 11:18 PM IST

റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ ശനിയാഴ്‌ച 32 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 447 ആയി. നിലവില്‍ 344 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഒരു കൊവിഡ്‌ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തു.

രാജ്യത്ത് കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 1,73,763 ആയി. ശനിയാഴ്‌ച മാത്രം രാജ്യത്ത്‌ 7,964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്‌തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 265 മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌തു.

ABOUT THE AUTHOR

...view details