കൊൽക്കത്ത: ഐഐടി ഖരഗ്പൂരിലെ 31കാരനായ ഗവേഷണ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭവാനിഭട്ടല കോണ്ടൽ റാവുവിനെയാണ് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ബിആർ അംബേദ്കർ ഹാളിലെ രണ്ടാം നിലയിലെ മുറിയിൽ നിന്ന് കണ്ടെത്തിയ്. ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് മാതാപിതാക്കൾ ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികളെ വിവരം അറിയിക്കുകയും റാവുവിന്‍റെ മുറി അകത്തു നിന്ന് പൂട്ടിയിട്ടതായി കണ്ടെത്തുകയും ചെയ്തു. പല ആവർത്തി വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
ഐഐടി ഖരഗ്പൂരിൽ ഗവേഷണ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - IIT-Kharagpur
ഭവാനിഭട്ടല കോണ്ടൽ റാവുവിനെയാണ് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ഐഐടി
ആന്ധ്രാപ്രദേശിലെ വിജയവാഡ നിവാസിയായ റാവു മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ഗവേഷണം നടത്തുകയായിരുന്നു. ഫെബ്രുവരിയിൽ ആന്ധ്രയിൽ വെച്ച് വിവാഹിതനാകുകയും രണ്ടാഴ്ചയോളം കുടുംബത്തോടൊപ്പം താമസിച്ച ശേഷം ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് കാമ്പസിലേക്ക് മടങ്ങിയെത്തുകയും ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. റാവുവിന്‍റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.