രാജസ്ഥാനിൽ 31 പേര്‍ക്ക് കൂടി കൊവിഡ് - COVID-19
70 പേരാണ് രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
ജയ്‌പൂര്‍: രാജസ്ഥാനിൽ പുതുതായി 31 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,803 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പുതിയ കേസുകളിൽ എട്ട് എണ്ണം ജയ്‌പൂരിൽ നിന്നും ഒമ്പത് എണ്ണം ജോധ്പൂരിൽ നിന്നുമാണ്. അജ്‌മീര്‍, പ്രതാപ്‌ഗര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് കേസ് വീതവും ഉദയ്‌പൂരില്‍ നിന്ന് അഞ്ചും ചിറ്റോർഗറില്‍ നിന്ന് മൂന്നും കോട്ട, ദങ്കൻപൂരില്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 70 പേരാണ് രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.